ബിന്ദു പത്മനാഭൻ, സെബാസ്റ്റ്യൻ Source: News Malayalam 24x7
CRIME

"ബിന്ദുവിനെ കൊന്ന് കഷ്ണങ്ങളാക്കി, വീടിൻ്റെ പല ഭാഗങ്ങളിൽ കുഴിച്ചിട്ടു"; സെബാസ്റ്റ്യൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

കൊലപാതകം നടന്നത് 2006 മെയ്യിലെന്ന് സെബാസ്റ്റ്യൻ വെളിപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ കൊലക്കേസിൽ പ്രതി സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടന്നത് 2006 മെയ്യിലെന്ന് സെബാസ്റ്റ്യൻ വെളിപ്പെടുത്തി. ബിന്ദുവിനെ കൊന്ന് കഷണങ്ങളാക്കി മറവ് ചെയ്തു. പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടു. പഴകി എന്ന് ഉറപ്പാക്കിയ ശേഷം എല്ലുകൾ കത്തിച്ചു. ബിന്ദുവിന്റെ പണം തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നും സെബാസ്റ്റ്യൻ വെളിപ്പെടുത്തി. സെബാസ്റ്റ്യനെ ഇന്ന് പള്ളിപ്പുറത്തെ വീട്ടിലും തണ്ണീർമുക്കത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി.

ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ കഴിഞ്ഞ ദിവസമാണ് സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തിയത്. ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകി. ജെയ്നമ്മ തിരോധാന കേസിലെ ചോദ്യം ചെയ്യലിനിടെയായിരുന്നു നിർണായക വെളിപ്പെടുത്തൽ. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി കോട്ടയം ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബർ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്. ഇതിന് പുറമെ ജെയ്നമ്മ, ഐഷ, സിന്ധു തുടങ്ങിയവരുടെ തിരോധാനത്തിലും സെബാസ്റ്റ്യൻ സംശയനിഴലിലാണ്.

SCROLL FOR NEXT