CRIME

"പിറന്നാൾ ആഘോഷിക്കണം, ബൈക്കും വാങ്ങണം"; സ്വർണമാലയ്ക്ക് വേണ്ടി കൂട്ടുകാരനെ കുത്തിക്കൊലപ്പെടുത്തി സഹപാഠികൾ

കൃത്യം നടത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ദൃശ്യം-3 കണ്ടിരുന്നതായി പ്രതികൾ പൊലീസിനോട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

മുംബൈ: കൂട്ടുകാരനെ കൊന്ന് മൃതദേഹം കത്തിച്ച് സഹപാഠികൾ. പിറന്നാൾ ആഘോഷിക്കാനും ബൈക്ക് വാങ്ങാനുമായാണ് പ്രതികൾ കൂട്ടുകാരനെ കൊന്നതെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തിൻ്റെ കഴിത്തിലുള്ള സ്വർണമാല കൈക്കലാക്കാൻ വേണ്ടിയാണ് സുഹൃത്തുക്കൾ 17കാരനെ കൊന്നത്. താനെയിലെ ആസാദ് നഗറിലാണ് സംഭവം.

പ്രായപൂർത്തിയാകാത്ത പ്രതികൾ സഹപാഠിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയും, കുത്തി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കത്തിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കൃത്യം നടത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ദൃശ്യം-3 കണ്ടിരുന്നതായി പ്രതികൾ പൊലീസിനോട് പറഞ്ഞു.

സെപ്റ്റംബർ 24ന് വൈകുന്നേരം 7 മണിയോടെ വീട്ടിൽ നിന്ന് പോയ കുട്ടി തിരിച്ചെത്തിയില്ലെന്ന് കാണിച്ചാണ് പിതാവ് പൊലീസിൽ പരാതി നൽകിയത്.തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് കേസ് രജിസ്റ്റർ ചെയ്തു. സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും യാതൊരു സൂചനയും കണ്ടെത്താൻ സാധിച്ചില്ല.

പ്രാഥമിക അന്വേഷണത്തിനിടയിൽ, ബ്രഹ്‌മാണ്ഡ് സർക്കിളിന് എതിർവശത്തുള്ള റോഡിൽ വച്ച് സുഹൃത്ത് അജ്ഞാതനായ യുവാവിനൊപ്പം ഒരു ആക്ടീവയിൽ കയറി കയറിപ്പോകുന്നത് കണ്ടതായി പ്രതികളിൽ ഒരാൾ പറഞ്ഞു. സംശയം തോന്നാതിരിക്കാൻ അയാൾ ദുഃഖിതനായി അഭിനയിച്ചുവെന്നും പൊലീസ് പറഞ്ഞു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു.

SCROLL FOR NEXT