ജമീല വധക്കേസ് പ്രതി ഹമീദ് Source: News Malayalam 24x7
CRIME

ആയാടത്തില്‍ ജമീല വധക്കേസിൽ നിർണായക വഴിത്തിരിവ്; പ്രതി 25 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ

ജമീലയുടെ ഭർത്താവ് ഹമീദ് ആണ് പൊലീസിന്റെ പിടിയിലായത്...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: എടച്ചേരി ജമീല വധക്കേസിൽ 26 വർഷത്തിന് ശേഷം പ്രതി പിടിയിൽ. ജമീലയുടെ ഭർത്താവ് ഹമീദ് ആണ് പൊലീസിന്റെ പിടിയിലായത്. കാസർഗോഡ് ആദൂരിൽ വച്ചാണ് പ്രതി പിടിയിലാകുന്നത്. എടച്ചേരി സിഐ മെൽബിൻ ജോസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

2001 സെപ്റ്റംബര്‍ എട്ടിനാണ് എടച്ചേരി സ്വദേശി ആയാടത്തില്‍ ജമീല കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. അസ്വാഭാവിക മരണമാണെന്ന സംശയത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഭര്‍ത്താവ് ഹമീദാണെന്ന് കണ്ടെത്തിയെങ്കിലും കാൽ നൂറ്റാണ്ട് കഴിഞ്ഞ് പ്രതിയെ എടച്ചേരി പൊലീസ് കാസർഗോഡ് വച്ചാണ് പിടികൂടിയത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്ന് ഇതെന്ന് മകൻ സഹീര്‍ പറഞ്ഞു.

SCROLL FOR NEXT