Source: Social Media
CRIME

കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്; ഗാന്ധി നഗർ സ്വദേശിയിൽ നിന്ന് 12 തവണകളായി കൈക്കലാക്കിയത് 89,33,000 രൂപ

ബ്ലോക്ക് ട്രേഡ് നടത്തിയാൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

Author : ശാലിനി രഘുനന്ദനൻ

കൊച്ചി: എറണാകുളം ജില്ലയിൽ വീണ്ടും സൈബർ തട്ടിപ്പ്. ഗാന്ധി നഗർ സ്വദേശി അയ്യപ്പൻ സതീഷ് പിള്ളയ്ക്കാണ് 89 ലക്ഷം രൂപ നഷ്ടമായത്. ബ്ലോക്ക് ട്രേഡ് നടത്തിയാൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 12 തവണകളായാണ് പ്രതികൾ പണം തട്ടിയെടുത്തത്. അയ്യപ്പൻ സതീഷ് പിള്ളയുടെ പരാതിയിൽ രൂപാ ഭൂത്ര, മംഗളം ഗണേഷ് എന്നിവർക്കെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു.

നവംബർ 20 തീയതി മുതൽ 2025 ഡിസംബർ 6 തീയതി വരെയുള്ള കാലയളവിൽ SY1-2025 Wealth Growth Research Group എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിച്ചു. Anandrathi Share and stock Brokers Ltd., mo Team Leader Anandrathi investment service Ltd., ൽ പണം നിക്ഷേപിച്ച് ബ്ളോക്ക് ട്രേഡ് നടത്തിയാൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് 12 തവണകളിലായി 89,33,000/-രൂപ തട്ടിയെടുക്കുകയായിരുന്നു.

SCROLL FOR NEXT