CRIME

അങ്കണവാടി ജീവനക്കാരിയെ കഴുത്ത് ഞെരിച്ച് വെള്ളത്തിൽ മുക്കി കൊന്നു; ഗവിയിലേത് അതിക്രൂര കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയോ എന്ന സംശയം നിലനിൽക്കുന്നുണ്ടെന്ന് പൊലീസ്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. 32കാരിയെ പ്രതി കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് കണ്ടെത്തൽ. യുവതിയെ കഴുത്ത് ഞെരിച്ച് വെള്ളത്തിൽ മുക്കി കൊന്നതാണ് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കാൻ രാസപരിശോധന നടത്തും. മുൻവൈരാഗ്യം ഉണ്ടായോയെന്ന് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതി വിനോദ് കുമാറിനെ റാന്നി കോടതി റിമാൻഡ് ചെയ്തു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് മൂഴിയാർ സ്വദേശിയായ 43കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.  ഗവി-മീനാർ വനത്തിനുള്ളിലെ തോട്ടിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

SCROLL FOR NEXT