പത്തനംതിട്ടയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; ഒരാൾ പിടിയിൽ

സംഭവത്തിലെ പ്രതി വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ടയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; ഒരാൾ പിടിയിൽ
Published on
Updated on

പത്തനംതിട്ട ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട നിലയിൽ. മൂഴിയാർ സ്വദേശിയായ 43കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതി വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചായും പൊലീസ് വെളിപ്പെടുത്തി.

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ഗവി-മീനാർ വനത്തിനുള്ളിലെ തോട്ടിനുള്ളിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ ഇവർ ഗവിയിലാണ് താമസിക്കുന്നത്.ഇവർ ജോലി ചെയ്യുന്ന അങ്കണവാടിയിലേക്ക് എല്ലാ ദിവസവും നടന്നാണ് പോകുന്നത്. വഴിമധ്യേയുള്ള തോട്ടിലാണ് മൃതദേഹം കിടന്നിരുന്നത്.

സംഭവത്തിലെ പ്രതി വിനോദിനെ

ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവച്ചാണ് പൊലീസ് പിടികൂടിയത്. ഇയാളെ സ്ഥലത്ത് സംശയാസ്പദമായ രീതിയിൽ കണ്ടതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

News Malayalam 24x7
newsmalayalam.com