ചിറയിൻകീഴിൽ ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച് മോഷണം Source: News Malayalam 24x7
CRIME

ചിറയിൻകീഴിൽ ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച് മോഷണം; ആക്രമിച്ചത് മൂന്ന് പേരടങ്ങിയ സംഘം

ചിറയിൻകീഴ് സ്വദേശി ഷാജിയാണ് ആക്രമണത്തിന് ഇരയായത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തുരം: ചിറയിൻകീഴിൽ ഗൃഹനാഥനെ വെട്ടിപ്പരിക്കൽപ്പിച്ച് മോഷണം. പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു സംഭവം. ചിറയിൻകീഴ് സ്വദേശി ഷാജിയാണ് ആക്രമണത്തിന് ഇരയായത്.

മൂന്നു പേർ ഉൾപ്പെടുന്ന അക്രമിസംഘമാണ് ഷാജിയുടെ കഴുത്തിന് വെട്ടി പരിക്കേൽപ്പിക്കുകയും ഉമ്മ നസീമയെ ഭീഷണിപ്പെടുത്തി മാല കവരുകയും ചെയ്തത്. ചിറയിൻകീഴ് പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT