പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്. കള്ളൻ എന്നാരോപിച്ചായിരുന്നു രാംനാരായണനെ കൂട്ടം കൂടി മർദിച്ചത്. മർദനമേറ്റ് അവശനായ രാംനാരായണനെ ഇന്നലെ വൈകുന്നേരം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തുടർന്ന് ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം നാളെ തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് പോസ്റ്റുമോർട്ടം നടത്തും. അതിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് വ്യക്തമാക്കി.