പൊലീസ് സ്റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവം; കർശന നടപടി എടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

അന്വേഷണപുരോഗതി കൃത്യമായി അറിയിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
പൊലീസ് സ്റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവം; 
കർശന നടപടി എടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
Published on
Updated on

എറണാകുളം: പൊലീസ് സ്റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് മർദനത്തിൽ കർശന നടപടി എടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. അന്വേഷണപുരോഗതി കൃത്യമായി അറിയിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

പൊലീസ് സ്റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവം; 
കർശന നടപടി എടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിക്ക് മർദനം; ദൃശ്യങ്ങൾ പുറത്ത്

നോർത്ത് പൊലീസ് സ്റ്റേഷൻ സിഐ ആയിരുന്ന പ്രതാപചന്ദ്രൻ സ്ത്രീയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി നടപടിക്ക് ഉത്തരവിട്ടത്. 2024 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. ഭർത്താവിനെ അകാരണമായി പിടിച്ചുവച്ചത് ചോദ്യം ചെയ്തതിനാണ് തന്നെ മർദിച്ചതെന്ന് പരാതിക്കാരി പറഞ്ഞു.ഒരു വർഷം നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഇതിനുപിന്നാലെ ദൃശ്യങ്ങക്ഷ പുറത്തുവിടുകയായിരുന്നു.

അതേസമയം, പൊലീസുകാർ രണ്ട് പേരെ മർദിക്കുന്ന ദൃശ്യങ്ങൾ ഭർത്താവ് ഫോണിൽ പകർത്തിയതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്ന് പരാതിക്കാരി പറഞ്ഞു. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പിന്നാലെ ഞാനും കുഞ്ഞുങ്ങളെ എടുത്ത് സ്റ്റേഷനിലേക്ക് പപോയി. ഭർത്താവിനെ ഉപദ്രവിക്കരുതെന്ന് പറഞ്ഞതിനാണ് തന്നെ മർദിച്ചതെന്നും യുവതി വ്യക്തമാക്കി.

തനിക്കെതിരെ കുറേ കലള്ളക്കേസുകൾ ചുമത്തിയെന്നും യുവതി പറഞ്ഞു. സ്റ്റേഷൻ ആക്രമിച്ചെന്നും, കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞെന്നും, സിഐ സാറിനെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ഡോർ തല്ലി തകർത്തെന്നും അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയെന്നും യുവതി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com