കൊച്ചി: കാപ്പാകേസ് പ്രതികളായ കുറ്റവാളികൾ കൂട്ടത്തോടെ കൊച്ചിയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. മറ്റു ജില്ലകളിൽ നിന്ന് കാപ്പ ചുമത്തി കടത്തുന്ന കുറ്റവാളികളാണ് ഇത്തരത്തിൽ കൊച്ചിയിലേക്കെത്തുന്നത്. ഇങ്ങനെ നാടുകടത്തപ്പെട്ടവർ കൊച്ചിയിൽ എത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കൊച്ചിയിൽ പിടിയിലായ കുറ്റവാളികളിൽ കൂടുതലും ഇത്തരത്തിലെത്തിയ കാപ്പാക്കേസ് പ്രതികളാണ്.
45 പേരോളം ഇതിനകം കൊച്ചിയിൽ വെച്ച് പിടിയിലായിട്ടുണ്ട്. ഇവരിൽ കൂടുതൽ പേരും തൃശൂർ, കോട്ടയം, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നിന്നും നാടുകടത്തപ്പെട്ടവരാണ്. കൊലപാതക കേസുകളിൽ ഉൾപ്പെടെ പ്രതികളടക്കം കൊച്ചിയിൽ എത്തി മോഷണം നടത്തുന്നുണ്ട്.
മറ്റു ജില്ലകളിലെ പൊലീസിൻ്റെ നിരീക്ഷണം ശക്തമല്ലാത്തതാണ് സിറ്റി പൊലീസിന് തലവേദനയാകുന്നത്.