തൃശൂർ: നാട്ടികയിൽ മദ്യലഹരിയിൽ വീട്ടമ്മയെ ആക്രമിച്ച് കാപ്പ കേസ് പ്രതി. നിരവധി കേസുകളിൽ പ്രതിയായ ശരത് എന്ന കണ്ണാപ്പിയാണ് ചെമ്മാപ്പിളി നഗർ സ്വദേശി സുജിതയെ ആക്രമിച്ചത്. തടഞ്ഞുനിർത്തി മുഖത്ത് അടിച്ച ഗുണ്ടയെ വീട്ടമ്മ പ്രതിരോധിച്ചു.
സുജിതയുടെ വീട് നിർമാണം നടക്കുന്നത് ഇയാളെ അറിയിച്ചില്ല എന്ന കാരണത്താൽ ആയിരുന്നു മർദനം. മുഖത്തടിയേറ്റ സുജിത പ്രതിരോധിച്ചതോടെ പിൻവാങ്ങിയ ശരത് യുവതിക്കെതിരെ പൊലീസിൽ പരാതി നൽകി. പരാതി അറിയിച്ചതോടെ അന്വേഷണം നടത്താമെന്നറിയിച്ച വലപ്പാട് പൊലീസ് തന്റെ പരാതി അവഗണിച്ചെന്നും സുജിത പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ ശരത്തിനെ മുൻപ് വലപ്പാട് പൊലീസ് കാപ്പാ നിയമപ്രകാരം നാട് നടത്തിയിരുന്നു.