CRIME

കാക്കനാട് അതിഥി തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം, പതിമൂന്നുകാരിയുടെ തലയ്ക്ക് ഗുരുതര പരിക്ക്; ആക്രമണം തടയാന്‍ ശ്രമിച്ചയാള്‍ക്ക് വെട്ടേറ്റു

രാത്രി ഏഴുമണിയോടെ കാക്കനാട് ടി. വി സെന്ററിന് സമീപമാണ് സംഭവം.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കാക്കനാട് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പതിമൂന്നുകാരിക്ക് ഗുരുതര പരിക്ക്. സൈബ അക്താര എന്ന പെണ്‍കുട്ടിയുടെ തലയ്ക്കാണ് പരിക്കേറ്റത്. മറ്റൊരു കുട്ടിയുടെ അമ്മയാണ് പതിമൂന്നുകാരിയെ ആക്രമിച്ചത്.

രാത്രി ഏഴുമണിയോടെ കാക്കനാട് ടി. വി സെന്ററിന് സമീപമാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും പിന്നാലെ ആക്രമണത്തിലേക്ക് എത്തുകയുമായിരുന്നു.

പട്ടിക കൊണ്ട് തലക്ക് അടിയേറ്റ് പെണ്‍കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളുടെ കൈവിരല്‍ വാക്കത്തികൊണ്ടുള്ള ആക്രമണത്തില്‍ അറ്റുപോവുകയും ചെയ്തു.

SCROLL FOR NEXT