കോഴിക്കോട്: കൂടരഞ്ഞി കൽപ്പിനിയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. കൂടരണി മണിമല ജോണി ( 60), ഭാര്യ മേരി ( 55) മകൾ ജാനറ്റ്, ജോണിയുടെ സഹോദരി ഫിലോമിന (65) എന്നിവർക്കാണ് വെട്ടേറ്റത്.
ജോണിയുടെ സഹോദരൻ്റെ മകൻ ജോബിഷ് ആണ് വെട്ടിയത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കൈക്ക് പരിക്കേറ്റ ജ്യോതിഷും മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം.