Source; X
CRIME

മകനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ കൂട്ടുനിന്നത് അമ്മ; അരുംകൊല, ഇൻഷുറൻസ് തുക കൈക്കലാക്കി കാമുകനൊപ്പം ജീവിക്കാൻ

ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടിയായിരുന്നു. മംമ്ത, മകൻ പ്രദീപ് സിങിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

Author : ന്യൂസ് ഡെസ്ക്

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ കാമുകനും അമ്മയും ചേർന്ന് മകനെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു. പ്രദീപ് സിങാണ് കൊല്ലപ്പെട്ടത്. ക്രൂരകൊലപാതകം. കൊലപാതകം അപകടമരണമാക്കി വരുത്തിത്തീർക്കാനാണ് പ്രതികൾ ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാൺപൂരിലെ അംഗദ്‌പൂരിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.

ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടിയായിരുന്നു. മംമ്ത, മകൻ പ്രദീപ് സിങിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. മംമ്തയും കാമുകനായ മായങ്ക് കത്യാറും, ഇയാളുടെ സഹോദരനും ചേർന്നാണ് കൊലപാതകം നടത്തിയത്. കൊലയ്ക്ക് ശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് പിടികൂടി. ആസൂത്രിതമായായിരുന്നു പ്രതികൾ കൊലപാതകം നടത്തിയത്. മംമ്ത രാത്രി ഭക്ഷണം കഴിക്കാനായി പ്രദീപിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ശേഷം, താമസസ്ഥലത്തേക്ക് മടങ്ങിയ പ്രദീപിനെ മായങ്ക് കത്യാറും സഹോദരൻ ഋഷിയും പിന്തുടരുകയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

ഇതൊരു അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. ആദ്യം പൊലീസും അപകടമരണമായി കണ്ടെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പ്രദീപിൻ്റെ തലയ്ക്ക് പുറകിൽ ഒന്നിലേറെ തവണ ചുറ്റികകൊണ്ട് അടിയേറ്റതിൻ്റെ ഗുരുതരമായ പരിക്കുകൾ കണ്ടെത്തി. ഇതോടെ പ്രദീപിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മംമ്തയും മായങ്കുമായുള്ള ബന്ധവും, പ്രദീപ് ഈ ബന്ധത്തെ എതിർത്തതും പൊലീസിന് ബോധ്യമായി. പ്രദീപിൻ്റെ പേരിൽ ഇൻഷുറൻസ് എടുത്ത കാര്യവും കണ്ടെത്തി.

മൊബൈൽ ലൊക്കേഷൻ പ്രകാരം കൊലപാതകം നടന്ന സമയത്ത് മായങ്കും മംമ്തയും ഒരേ സ്ഥലത്തുണ്ടായിരുന്നതായും തെളിഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മംമ്തയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇൻഷുറൻസ് തുക തട്ടിയെടുക്കലായിരുന്നു ലക്ഷ്യമെന്നും മായങ്ക് മൊഴി നൽകി. പ്രതികളിൽ ഒരാളായ ഋഷിയെ പൊലീസ് ഏറ്റുമുട്ടലിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക, നാടൻ തോക്ക്, മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ എന്നിവയും പൊലീസ് കണ്ടെടുത്തു.

SCROLL FOR NEXT