അർഷിത് Source: News Malayalam 24X7
CRIME

നെടുമങ്ങാട്ടെ ഒരു വയസുകാരൻ്റെ കൊലപാതകം: അമ്മയുടെയും രണ്ടാനച്ഛൻ്റെയും അറസ്റ്റ് രേഖപ്പെടുത്തി

കുഞ്ഞിനെ മർദിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അമ്മ അഖില പൊലീസിന് മൊഴി നൽകി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിതിൻ്റെ കൊലപാതകത്തിൽ അമ്മയുടെയും രണ്ടാനച്ഛന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ രണ്ടാനച്ഛൻ അഷ്കർ ഒന്നും മിണ്ടിയില്ല. കുഞ്ഞിനെ മർദിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അമ്മ അഖില പൊലീസിന് മൊഴി നൽകി. സംസ്കാരം കുഞ്ഞിന്റെ അച്ഛന്റെ കുടുംബ വീട്ടിൽ നടന്നു.

ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. സ്ഥിരമായ മർദനമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആന്തരികാവയവങ്ങളുടെ രക്തസ്രാവം നേരത്തെ മർദിച്ചതിൽ നിന്നും ഉണ്ടായതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഒരു വയസുകാരൻ അർഷിത് ഭക്ഷണം കഴിക്കുന്നതിനിടയിൽ അസ്വാഭാവികത പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരിക്കുകയും ചെയ്തത്. കുഞ്ഞിൻ്റെ മരണത്തിൽ കുടുംബാംഗങ്ങൾ രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കുട്ടിയുടെ കൈ ഒരു മാസം മുൻപ് രണ്ടാനച്ഛൻ ഒടിച്ചിരുന്നതായും സ്ഥിരമായി കുഞ്ഞിനെ മർദിക്കാറുണ്ടായിരുന്നതായും കുടുംബം ആരോപിച്ചു. അമ്മ വേണ്ട വിധം കുട്ടിയെ നോക്കിയിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

SCROLL FOR NEXT