തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരൻ ഇഹാൻ്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതി ഷിജിന് കുഞ്ഞിനോട് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ്. ഒരിക്കലും തരിമ്പ് സ്നേഹം പോലും ഇഹാനോട് കാണിച്ചില്ല. ഭാര്യയുമായുള്ള ശാരീരിക ബന്ധത്തിനിടെ കുഞ്ഞ് ഉണർന്നത് കരഞ്ഞതോടെയാണ് മർദിച്ചതെന്ന് ഷിജിൻ്റെ മൊഴി. കുട്ടിയോട് പലപ്പോഴും ഇഹാൻ മോശമായാണ് സംസാരിച്ചത്. പിണക്കത്തിന് ശേഷം കൃഷ്ണപ്രിയയും ഇഹാനും വീട്ടിലേക്കു തിരിച്ചെത്തിയത് ഷിജിന് ഇഷ്ടമായില്ല, ഒരു മാസത്തോളം അകൽച്ച പാലിച്ചുവെന്നും ഷിജിൻ പൊലീസിന് മൊഴി നൽകി. കുഞ്ഞിൻ്റെ അമ്മ കൃഷ്ണപ്രിയയെ വീണ്ടും പൊലീസ് ചോദ്യം ചെയ്യാനും പൊലീസ് നീക്കം.
കഴിഞ്ഞ ദിവസമാണ് ഇഹാൻ്റെ മരണത്തിൽ പിതാവ് ഷിജിൻ കുറ്റസമ്മതം നടത്തിയത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഷിജിൻ കുറ്റസമ്മതം നടത്തിയത്. കൈമുട്ട് കൊണ്ട് കുഞ്ഞിൻ്റെ വയറ്റിൽ ഇടിച്ചെന്ന് ഷിജിൻ പൊലീസിന് മൊഴി നൽകി.
കുഞ്ഞിൻ്റെ മരണകാരണം അടിവയറ്റിലേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കുഞ്ഞിൻ്റെ അടിവയറ്റിൽ ചതവുകളും കൈയ്ക്ക് പൊട്ടലുമുണ്ടായിരുന്നു. ആ പൊട്ടൽ ഒരാഴ്ച മുൻപ് സംഭവിച്ചതാണ് എന്നാണ് അമ്മ പൊലീസിൽ മൊഴി നൽകിയത്. പക്ഷെ ആ പൊട്ടലിന് മൂന്ന് ആഴ്ചത്തെ പഴക്കമുണ്ടായിരുന്നു. കുഞ്ഞിന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇഹാൻ കുഴഞ്ഞുവീണ് മരിച്ചത്.