പ്രതി ആഞ്ജലീന വില്യംസ് Source: NDTV
CRIME

മകനെ പിറ്റ്ബുളിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാറാക്കി; അമ്മയ്ക്ക് 19 വർഷം തടവ് ശിക്ഷ!

കഴുത്തിന് ഉൾപ്പെടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ മകൻ പിന്നീട് അത്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

Author : ന്യൂസ് ഡെസ്ക്

യുഎസിലെ ഒഹിയോയിൽ ആറ് വയസുകാരനായ മകനെ അനുസരണ പഠിപ്പിക്കാൻ പിറ്റ്ബുള്ളിനെ കൊണ്ട് ആക്രമിപ്പിച്ച അമ്മയ്ക്ക് 19 വർഷത്തെ തടവ് ശിക്ഷ. കഴുത്തിന് ഉൾപ്പെടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ മകൻ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

2024 ഓഗസ്റ്റ് 17നാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മുറ്റത്തെ നായയുടെ വിസർജ്യം വാരിക്കളയാൻ മകൻ വിസമ്മതിച്ചതാണ് പ്രകോപന കാരണം. തുടർന്ന് അമ്മ ആഞ്ജലീന വില്യംസാണ് (29) മകനെ കടിച്ചുകീറാൻ വളർത്തു നായ പിറ്റ്ബുള്ളിന് നിർദേശം നൽകിയത്.

പട്ടിക്ക് ആക്രമിക്കാൻ വേണ്ടി ആഞ്ജലീന മകൻ്റെ കൈകൾ ബന്ധിച്ച് കസേരയോട് ചേർത്ത് കെട്ടിക്കൊടുക്കുകയും ചെയ്തിരുന്നു. കൈകൾ ബന്ധിച്ചിരുന്ന കുട്ടിയുടെ കഴുത്തിൽ പിറ്റ്ബുൾ കടിച്ചു മുറിവേൽപ്പിച്ചിരുന്നു.

ഈ ഭയാനകമായ സംഭവത്തിന് പിന്നാലെ ആഞ്ജലീന വില്യംസ്, അവളുടെ ആൺസുഹൃത്ത് മാർവിൻ ബ്രൗൺ, അമ്മാവൻ, നായയുടെ ഉടമ റോബർട്ട് മൈക്കൽസ്കി ജൂനിയർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സാവന്നയിലെ മിച്ചാൽസ്കിയിലുള്ള വീട്ടിൽ വെച്ചായിരുന്നു ഈ സംഭവം. ഈ സമയം എട്ടു വയസുകാരിയായ സഹോദരിയും വീട്ടിലുണ്ടായിരുന്നു.

കുട്ടികളെ അപകടത്തിലാക്കൽ, നീതി തടസപ്പെടുത്തൽ, ക്രിമിനൽ ഉപകരണങ്ങൾ കൈവശം വയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നീ നാല് വകുപ്പുകൾ പ്രകാരം അമ്മ കുറ്റക്കാരിയാണെന്ന് യുഎസ് വിചാരണക്കോടതി ഇക്കഴിഞ്ഞ മെയ് മാസത്തിൽ വിധിച്ചിരുന്നു.

SCROLL FOR NEXT