നേഘ സുബ്രഹ്മണ്യൻ Source: News Malayalam 24x7
CRIME

പാലക്കാട് നേഘയുടെ മരണം; ഭര്‍ത്താവിനെതിരെ കേസെടുത്തു

ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി സ്വദേശി നേഘ സുബ്രഹ്‌മണ്യന്റെ (25) മരണത്തിലാണ് ഭര്‍ത്താവ് പ്രദീപിനെതിരെ കേസെടുത്തത്.

ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് നേഘയെ അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. രാത്രി 12.20 ഓടെയാണ് നേഘ കുഴഞ്ഞുവീണുവെന്ന് ഭര്‍തൃവീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നേഘയുടെത് തൂങ്ങിമരണം എന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നേഘയുടേത് കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ആറ് വര്‍ഷം മുമ്പാണ് നേഘയുടേയും പ്രദീപിന്റേയും വിവഹം കഴിഞ്ഞത്. കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായി കുടുംബം പറയുന്നു. രണ്ട് വര്‍ഷം മുമ്പ് ഇവര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചിരുന്നു.

നേഘയെ നിരന്തരം പല കാരണങ്ങളുടെ പേരില്‍ മര്‍ദിച്ചിരുന്നതായാണ് കുടംബം ആരോപിക്കുന്നത്. ബുധനാഴ്ച രാത്രി 10 മണിക്ക് വീട്ടിലേക്ക് വിളിച്ച് സംസാരിച്ചതിനു ശേഷം നാളെ വിളിക്കാം എന്ന് പറഞ്ഞാണ് നേഘ ഫോണ്‍ വെച്ചത്. രാത്രി 12.20 ഓടെ നേഘ കുഴഞ്ഞു വീണെന്ന് പ്രദീപ് ഫോണില്‍ വിളിച്ചു പറയുകയായിരുന്നുവെന്നും നേഘയുടെ പിതാവ് പറഞ്ഞു.

ബന്ധുക്കള്‍ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പൊഴേക്കും മരിച്ചിരുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി പ്രദീപിനെ കസ്റ്റഡിയിലെടുത്തു. നേഹയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.

SCROLL FOR NEXT