കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. മാവേലിക്കര സ്വദേശി ബിലാല്‍ ആണ് അറസ്റ്റിലായത്. അതിജീവിതയുടെ മൊഴിയെ തുടർന്നാണ അറസ്റ്റ്. കേസിൽ പ്രതികളായ മൂന്ന് സ്ത്രീകളെ ഇതിനോടകം പിടികൂടിയിരുന്നു. മുഖ്യപ്രതി സിന്ധുവിനെ ജൂൺ 4 വരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശി അലീനയെയും പൊന്നാനി സ്വദേശി മഞ്ജിമയേയും കോടതി റിമാൻഡ് ചെയ്തിരുന്നു.
മോഡലിങ്ങിൻ്റെ മറവിൽ നടന്ന സെക്സ് റാക്കറ്റിൻ്റെ മാസ്റ്റർ ബ്രെയിൻ സിന്ധുവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ അലീന സിന്ധുവിന്റെ ഏജൻ്റാണ്. തിരുവനന്തപുരം സ്വദേശി അലീനയെയും പൊന്നാനി സ്വദേശി മഞ്ജിമയേയും കോടതി റിമാൻഡ് ചെയ്തിരുന്നു. പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും സിന്ധുവും അലീനയുമാണെന്നാണ് പരാതിയില്‍ പറയുന്നത്. വിസിറ്റിങ് വിസയിലാണ് ഇവർ ഇരകളെ ദുബായിൽ എത്തിച്ചിരുന്നത്. 57 ദിവസത്തിന് ശേഷം തിരികെ നാട്ടിലേക്ക് കയറ്റിവിടും.
വിസിറ്റിങ് വിസയിലാണ് ഇവർ ഇരകളെ ദുബായിൽ എത്തിച്ചിരുന്നത്. 57 ദിവസത്തിന് ശേഷം തിരികെ നാട്ടിലേക്ക് കയറ്റിവിടും. ഇവർ പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ചുനൽകി വിലപേശിയിരുന്നതായതും പറയുന്നു. സിന്ധു കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചതായി പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. കൂട്ട ബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതും സിന്ധുവാണ്. ഇത് പരാതിക്കാരിയുടെ ഭർത്താവിൻ്റെ ഫോണിലേക്ക് അയച്ചു നൽകി. രണ്ടാംപ്രതി ചൂരൽ ഉപയോഗിച്ച് മർദിച്ചതായും വെളിപ്പെടുത്തലുണ്ട്.
ദൃശ്യങ്ങൾ പുറത്ത് പോകുമെന്ന ഭയത്തിലാണ് പലരും പരാതി പറയാത്തത് എന്ന് പൊലീസ് വ്യക്തമാക്കി. ഓരോ തവണയും ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്യുമ്പോൾ സംഘത്തിന് 25,000 രൂപ ലഭിക്കും. ഒരു ദിവസം തന്നെ ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ സംഘത്തെ നിയന്ത്രിക്കുന്ന സംഘങ്ങളുണ്ടോ എന്നും വിദേശത്തുള്ള പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം ഇൻ്റർപോളിൻ്റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു.