CRIME

വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് സർക്കുലർ; മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് കേസിൽ വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാൻ ശ്രമം

മെയ് 21നാണ് കേസിലെ മുഖ്യസൂത്രധാരനായ മാവേലിക്കര സ്വദേശി ബിലാല്‍ അറസ്റ്റിലായത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി:മോഡലിങ്ങിൻ്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ വിദേശത്തുള്ള രണ്ടു പ്രതികളെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇവർക്കായി വിമാനത്താവളങ്ങളിൽ അടക്കം ലുക്കൗട്ട് സർക്കുലർ നൽകിയിരിക്കുകയാണ്. അതേസമയം റിമാൻഡിലുള്ള രണ്ടു പ്രതികളെ നാളെ വൈകുന്നേരം അഞ്ചുമണിവരെ കസ്റ്റഡിയിൽ വിട്ട് നൽകി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്

തിരുവനന്തപുരം സ്വദേശി അലീനയെയും പൊന്നാനി സ്വദേശി മഞ്ജിമയേയുമാണ് ഇന്ന് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ട് നൽകിയത് കേസിലെ പ്രധാന പ്രതികളായ സിന്ധുവിനും ബിലാലിനും വേണ്ടി അടുത്തദിവസം തന്നെ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ ഇതുവരെ നാലു പ്രതികളാണ് അറസ്റ്റിലായത്.

മെയ് 21നാണ് കേസിലെ മുഖ്യസൂത്രധാരനായ മാവേലിക്കര സ്വദേശി ബിലാല്‍ അറസ്റ്റിലായത്. അതിജീവിതയുടെ മൊഴിയെ തുടർന്നായിരുന്നു അറസ്റ്റ്. കേസിൽ പ്രതികളായ മൂന്ന് സ്ത്രീകളെ ഇതിനോടകം പിടികൂടിയിരുന്നു. മുഖ്യപ്രതി സിന്ധുവിനെ ജൂൺ 4 വരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

വിസിറ്റിങ് വിസയിലാണ് പ്രതികൾ ഇരകളെ ദുബായിൽ എത്തിച്ചിരുന്നത്. 57 ദിവസത്തിന് ശേഷം തിരികെ നാട്ടിലേക്ക് കയറ്റിവിടും. ഓരോ തവണയും ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്യുമ്പോൾ സംഘത്തിന് 25,000 രൂപ ലഭിക്കും. ഒരു ദിവസം തന്നെ ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT