മുൻസാഫിർ Source: News Malayalam 24x7
CRIME

ലൈംഗികാതിക്രമ പരാതിയുമായി എത്തിയത് ഏഴ് വിദ്യാർഥികൾ; തൃശൂരിൽ സ്വകാര്യ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ

കുന്നംകുളത്തെ സ്വകാര്യ സ്കൂൾ വിദ്യാർഥികൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയിലാണ് നടപടി

Author : ന്യൂസ് ഡെസ്ക്

തൃശൂർ: വിദ്യാർഥികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി മുൻസാഫിറാണ് അറസ്റ്റിലായത്. കുന്നംകുളത്തെ സ്വകാര്യ സ്കൂൾ വിദ്യാർഥികൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയിലാണ് നടപടി.

ഹോസ്റ്റൽ വാർഡൻ കൂടിയാണ് മുൻസാഫിർ. ഇയാൾ സ്‌കൂളിലെ താത്ക്കാലിക അധ്യാപകനായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വിദ്യാർഥികളെ ക്രൂരമായ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കുന്നംകുളം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

SCROLL FOR NEXT