പ്രതി കൊല്ലം സ്വദേശി സാനിഷ് Source: News Malayalam 24x7
CRIME

പാലരുവി എക്സ്‌പ്രസിൽ ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയിൽ

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് തീർഥാടന യാത്രയ്ക്ക് എത്തിയ കുട്ടിക്ക് നേരെയാണ് അതികമം നടന്നത്...

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ട്രെയിനിൽ ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. കൊല്ലം സ്വദേശി സാനിഷി (40) നെ പുനലൂർ റെയിൽവെ പൊലീസാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് തീർഥാടന യാത്രയ്ക്ക് എത്തിയ കുട്ടിക്ക് നേരെയാണ് അതികമം നടന്നത്.

തെങ്കാശിയിൽ നിന്ന് എടത്വാപള്ളിയിൽ വന്ന് മടങ്ങവെയായിരുന്നു കുട്ടിക്ക് നേരെ അതിക്രമം. കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസിൽ വച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്. ജനറൽ കമ്പാർട്മെന്റിൽ അപ്പൂപ്പനൊപ്പം കിടക്കുകയായിരുന്നു കുട്ടി. ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ആരുമറിയാതെ എടുത്ത് ഇയാൾ സ്വന്തം സീറ്റിൽ കൊണ്ടുപോയി ഉപദ്രവിക്കുകയിരുന്നു.

SCROLL FOR NEXT