തൃശൂർ: പറപ്പൂക്കര മുത്രത്തിക്കരയിൽ മകൻ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു. മുത്രത്തിക്കര മേക്കാടൻ രവിക്കാണ് മകൻ വിഷ്ണുവിൻ്റെ വെട്ടേറ്റത്.
സംഭവശേഷം വിഷ്ണു വീടിൻ്റെ മുകളിൽ വാതിലടച്ച് ഇരിക്കുകയാണ്. യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുന്നു. കയ്യിൽ മാരകായുധങ്ങളുമായാണ് ഇയാൾ വീടിനുള്ളിൽ കയറിയിരിക്കുന്നത്. പൊലീസും ഫയർ ഫോഴ്സും ചേർന്ന് ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
തലയ്ക്കും കഴുത്തിനും വെട്ടേറ്റ ശിവനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.