ആലപ്പുഴ: കൊമ്മാടിയില്‍ മാതാപിതാക്കളെ മകന്‍ കുത്തിക്കൊന്നു. തങ്കരാജ് (70), ഭാര്യ ആഗ്‌നസ് (65) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഓടി രക്ഷപ്പെട്ട മകന്‍ ബാബുവിനെ പിന്നീട് പൊലീസ് പിടികൂടി. ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
മദ്യലഹരിയിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കുടുംബവഴക്കിനെ തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
വീട്ടില്‍ നിന്നുള്ള ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ആഗ്‌നസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചോര വാര്‍ന്ന നിലയിലായിരുന്ന തങ്കരാജിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.