കൊല്ലപ്പെട്ട അലൻ, ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങൾ Source: News Malayalam 24x7
CRIME

തിരുവനന്തപുരത്തെ 18കാരൻ്റെ കൊലപാതകം: പ്രകോപനമായത് കൂട്ടുകാരെ തടഞ്ഞു വെച്ച പ്രതികളോട് മാറിപ്പോകാൻ പറഞ്ഞത്

പ്രകോപിതരായ പ്രതികൾ കമ്പി പോലുള്ള ആയുധം കൊണ്ട് അലൻ്റെ നെഞ്ചിൽ കുത്തുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം:തിരുവനന്തപുരത്ത് 18കാരനെ കുത്തി കൊലപ്പെടുത്തിയതിന് പ്രകോപനമായത് കൂട്ടുകാരെ തടഞ്ഞുവെച്ച പ്രതികളോട് മാറിപ്പോകാൻ പറഞ്ഞത്. ഇതിലുള്ള വിരോധം മൂലമാണ് കൊലപാതകം നടത്തിയതെന്നും എഫ്ഐആറിൽ. പ്രകോപിതരായ പ്രതികൾ കമ്പി പോലുള്ള ആയുധം കൊണ്ട് അലൻ്റെ നെഞ്ചിൽ കുത്തുകയായിരുന്നു. സ്ഥലത്തെത്തുമ്പോൾ പ്രതികളുടെ കൈയിൽ ആയുധമുണ്ടായിരുന്നതായും പൊലീസ് വെളിപ്പെടുത്തി.

കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടെയും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. 3 പേർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്.

സ്കൂൾ കുട്ടികൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയ സമയത്താണ് അലന് കുത്തേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ തൈക്കാട് ക്ഷേത്രത്തിന് പിറകുവശത്ത് വെച്ചായിരുന്നു സംഭവം. കുത്തേറ്റയുടൻ അലനെ കൂട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കാപ്പാ കേസ് പ്രതിയായ ആളാണ് അലനെ കുത്തിയതെന്നാണ് വിവരം.

SCROLL FOR NEXT