പ്രതീകാത്മക ചിത്രം  
CRIME

"രണ്ടു പവൻ വിറ്റുപോയി ബാക്കി സ്വർണം തിരികെ വയ്ക്കുന്നു"; മാപ്പപേക്ഷിച്ച് മോഷ്ടാവിൻ്റെ കത്ത്

തൃശൂർ അരിയന്നൂരിൽ മോഷണം നടത്തിയ കള്ളനാണ് മാപ്പപേക്ഷ കത്തും മോഷ്ടടിച്ച സ്വർണാഭരണങ്ങളും തിരികെ കൊണ്ടുവച്ചത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: 'രണ്ട് പവൻ വിറ്റ് പോയി, ബാക്കിയുള്ള 8 പവൻ സ്വർണം തിരികെ വയ്ക്കുന്നു'. മോഷ്ടടിച്ച സ്വർണാഭരണങ്ങളും മാപ്പപേക്ഷ കത്തും തിരികെ കൊണ്ടുവച്ച് മോഷ്ടാവ്. കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ അരിയന്നൂർ സ്വദേശി അബൂബക്കർ മുഹമ്മദ് റാഫിയുടെ വീട്ടിൽ മോഷണം നടന്നത്.

മോഷ്ടാവിന് വേണ്ടിയുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് കള്ളൻ തന്നെ സ്വർണാഭരണങ്ങളും മാപ്പപേക്ഷ കത്തും വീട്ടിൽ വച്ചിട്ട് പോയത്. തൻ്റെ പേരിലുള്ള കേസ് പിൻവലിക്കണമെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.

10 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയതോടെ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷ്ടാവ് തന്നെ സ്വർണാഭരണങ്ങൾ വീട്ടിൽ കൊണ്ടുവച്ചത്.

SCROLL FOR NEXT