CRIME

ടിവികെ നേതാവിനെ വെട്ടിക്കൊന്നു; ഗുണ്ടാ കുടിപ്പകയെന്ന് സംശയം, നടുക്കുന്ന വീഡിയോ പുറത്ത്

ഗുണ്ടാകുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ ചെന്നൈയിലുള്ള അഡയാറിൽ വച്ച് ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി അക്രമി സംഘം. കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. നടുക്കുന്ന സംഭവത്തിൻ്റെ സിസിടിവി വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഗുണ്ടാകുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 2009ലെ ശിവ കൊലപാതക കേസിലെ പ്രതികാരം എന്ന നിലയിലാണ് അക്രമികൾ ഈ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

SCROLL FOR NEXT