Source: News Malayalam 24x7
CRIME

പുനലൂർ ആളുകേറാമലയിൽ കൊല്ലപ്പെട്ടത് ട്രാൻസ്ജെൻഡർ? കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ ശ്രമം തുടരുന്നു

റേഞ്ച് ഡി.ഐ.ജി. അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം

Author : ന്യൂസ് ഡെസ്ക്

കൊല്ലം: പുനലൂർ ആളുകേറാമലയിൽ കൊല്ലപ്പെട്ടത് ട്രാൻസ്ജെൻഡറാണെന്ന് സംശയം. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി. ഡിഎൻഎ പരിശോധനയ്ക്ക് സാമ്പിളുകൾ ശേഖരിച്ചു. റേഞ്ച് ഡി.ഐ.ജി. അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

പ്രാദേശിക ബന്ധമുള്ള പൊലീസുകാരുടെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിലുള്ള ചില ദ്യശ്യങ്ങൾ സൂക്ഷ്മ പരിശോധന നടത്തും. കന്നാസ് വാങ്ങി പോകുന്നയാളുടെ ദൃശ്യം സിസിടിവിയിൽ ലഭിച്ചിരുന്നു. ദൃശ്യത്തിലുള്ളയാൽ കൊലപാതകത്തിൽ പങ്കെടുത്തിട്ടുണ്ടൊയെന്ന് സ്ഥിരീകരിച്ചിട്ടില്ല. കൊല നടന്നയിടത്ത് കന്നാസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയുക എന്നതാണ് പ്രഥമ ദൗത്യമെന്ന് അന്വേഷണ സംഘം പറഞ്ഞു.

കഴിഞ്ഞ മാസം 23നാണ് പുനലൂരിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചങ്ങലയിൽ പൂട്ടി മരത്തിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

SCROLL FOR NEXT