വയനാട് ദുരന്തബാധിതർക്ക് വീട് നിർമിച്ചു നൽകുന്നതിലേക്ക് പണം കണ്ടെത്താൻ സ്നേഹ സദ്യ വിളമ്പി ഡിവൈഎഫ്ഐ. കതിരൂർ സി എച്ച് നഗറിലാണ് ഡി വൈ എഫ് ഐ സ്നേഹസദ്യ വിളമ്പിയത്. ഭക്ഷണം കഴിക്കാൻ എത്തിയവർ ഇഷ്ടമുള്ള തുക വയനാടിനായി സംഭാവന ചെയ്യുന്നതായിരുന്നു പരിപാടി.
ALSO READ: കാഫിർ സ്ക്രീൻഷോട്ട്: കുറ്റക്കാരൻ റിബേഷാണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്ന് ഡിവൈഎഫ്ഐ
വയനാടിന് കൈത്താങ്ങാകാൻ വ്യത്യസ്തമായ ശ്രമങ്ങളാണ് ഡിവൈഎഫ്ഐ നടത്തുന്നത്. വിവിധ പരിപാടികളിലൂടെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഇതിനകം മൂന്ന് കോടിയിലേറെ രൂപ സമാഹരിച്ചു കഴിഞ്ഞു. ആക്രി ചലഞ്ച്, ചായക്കട, ഗാനമേള, കാർഷിക ജോലികൾ, ചുമട്ടുതൊഴിൽ തുടങ്ങി പരിപാടികളിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് യുവജന സംഘടന ഈ തുക സമാഹരിച്ചത്. അടുത്ത ദിവസം തന്നെ കണ്ണൂർ ജില്ലാ കമ്മിറ്റി തുക സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.
ALSO READ: വയനാടിനായി കൈകോർക്കാം; പോർക്ക് ചലഞ്ചുമായി ഡിവൈഎഫ്ഐ
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്‍റ് വി വസീഫ് ജില്ലാ ഭാരവാഹികളായ സരിൻ ശശി, മുഹമ്മദ് അഫ്സൽ തുടങ്ങിയവർ സ്നേഹ സദ്യയില്‍ പങ്കാളികളായി.