FACT CHECK

മീര നായരും എപ്സ്റ്റീനും! പ്രചരിക്കുന്ന ചിത്രങ്ങൾ സത്യമോ?

എപ്‌സ്റ്റീൻ, ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ എന്നിവരോടൊപ്പം കുട്ടിയായ സൊഹ്‌റാൻ മംദാനിയും മീര നായരും നിൽക്കുന്നതാണ് ചിത്രം

Author : ലിൻ്റു ഗീത

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തിറക്കിയ എപ്സ്റ്റീൻ ഫയലുകളിൽ സിനിമാ സംവിധായികയും ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ മാതാവുമായ മീര നായരുടെ പേരും ഉൾപ്പെട്ടതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. എപ്സ്റ്റീന് പെഗ്ഗി സിഗൽ അയച്ച ഒരു ഇമെയിലിൽ ആണ് മീര നായരുടെ പേര് പരാമർശിച്ചിരിക്കുന്നത്. മീര സംവിധാനം ചെയ്ത 'അമേലിയ' എന്ന സിനിമയുമായി ബന്ധപ്പെട്ട് 2009ൽ എപ്സ്റ്റീന്റെ ജീവിത പങ്കാളിയും ലെെംഗിക കുറ്റവാളിയുമായ ഗിസ്ലൈൻ മാക്‌സ്‌വെല്ലിൻ്റെ വീട്ടിൽ നടന്ന പാർട്ടിയെപ്പറ്റിയാണ് അതിൽ പറയുന്നത്. യുഎസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ജെഫ് ബെസോസും അതിൽ പങ്കെടുത്തതായും ഇമെയിലിൽ പരാമർശമുണ്ട്.

പുതിയ രേഖകൾ പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ നിന്നുള്ളത് എന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സൈബറിടങ്ങളിൽ വൈറലാവുന്നത്. എപ്‌സ്റ്റീൻ, ഗിസ്ലൈൻ മാക്‌സ്‌വെൽ എന്നിവരോടൊപ്പം കുട്ടിയായ സൊഹ്‌റാൻ മംദാനി, മീര നായരും മറ്റ് പ്രമുഖരും നിൽക്കുന്നതാണ് ചിത്രം. എന്താണ് ഇതിൻ്റെ വസ്തുത. ചിത്രത്തിൻ്റെ ആധികാരിക അറിയാനായി നടത്തിയ റിവോഴ്സ് ഇമേജ് സെർച്ചിൽ വിശ്വസനീയമായ റിപ്പോർട്ടുകളോ റിലീസുകളോ ലഭിച്ചില്ല. ചിത്രങ്ങൾ യുഎസ് അധികാരികൾ പുറത്തുവിട്ടതായുള്ള തെളിവുകളും ലഭിച്ചില്ല.

തുടർന്ന് ചിത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ "DFF" എന്ന വാട്ടർമാർക്ക് കണ്ടെത്തി. പരിശോധനയിൽ ഉയർന്ന നിലവാരമുള്ള എഐ വീഡിയോകളും മീമുകളും പോസ്റ്റ് ചെയ്യുന്ന @DumbFckFinder എന്ന എക്സ് ഹാൻഡിലിൻ്റേതാണ് വാട്ടർമാർക്ക് എന്ന് മനസിലായി. പ്രചരിക്കുന്ന ചിത്രങ്ങളും അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഇതിൻ്റെ വിവരണത്തിലും ചിത്രങ്ങൾ എഐ നിർമിതമാണെന്ന് വ്യക്തമാക്കുന്നുണ്ട്. സ്ഥിരീകരണത്തിനായി എഐ ഡിറ്റക്ഷൻ ടൂളുപയോ​ഗിച്ച് നടത്തിയ പരിശോധനയിലും ചിത്രം കൃത്രിമമായി വിർമിച്ചതാണെന്ന ഫലമാണ് ലഭിച്ചത്.

SCROLL FOR NEXT