NEWSROOM

ഒടുവില്‍ ക്രിസ്റ്റ്യാനോയും പറഞ്ഞു... വരൂ... എന്‍റെ ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ; യൂട്യൂബ് ചാനല്‍ തുടങ്ങി ഫുട്ബോള്‍ സൂപ്പർതാരം

വിവരം അറിയിച്ച് താരം സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതിന് പിന്നാലെ  ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനുള്ള തിരക്കിലാണ് അരാധകർ. കണ്ണിമ വെട്ടുന്ന വേഗത്തില്‍ യു. ആർ എന്ന ചാനലിന്‍റെ ഫോളോവേഴ്സിന്‍റെ എണ്ണം കൂടുകയാണ്

Author : ന്യൂസ് ഡെസ്ക്

സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ച് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യു. ആർ എന്നാണ് ക്രിസ്റ്റ്യാനോയുടെ ചാനലിന്‍റെ പേര്. വിവരം അറിയിച്ച് താരം സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതിന് പിന്നാലെ  ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനുള്ള തിരക്കിലാണ് അരാധകർ. കണ്ണിമ വെട്ടുന്ന വേഗത്തില്‍ യു.ആർ എന്ന ചാനലിന്‍റെ ഫോളോവേഴ്സിന്‍റെ എണ്ണം കൂടുകയാണ്.

"കാത്തിരിപ്പിന് അവസാനം.  എന്‍റെ യൂട്യൂബ് ചാനല്‍ ഇതാ! സബ്സ്ക്രൈബ് ചെയ്യൂ. ഈ പുതിയ യാത്രയില്‍ എന്‍റെ കൂടെ ചേരൂ", ക്രിസ്റ്റ്യാനോ എക്സില്‍ കുറിച്ചു. ഫുട്ബോള്‍ സൂപ്പർതാരത്തിന്‍റെ യൂട്യൂബ് ചാനലില്‍ കുടുംബം, ആരോഗ്യം, ബിസിനസ് അങ്ങനെ വ്യത്യസ്ത മേഖലയിലുള്ള വീഡിയോകളും ഉണ്ടാകും.

ALSO READ: വനിത ടി20 ലോകകപ്പ് 2024 യുഎഇയിൽ


നിലവില്‍, പോർച്ചുഗല്‍ ദേശീയ ടീമിന്‍റെയും സൗദി അറേബ്യന്‍ ക്ലബായ അല്‍ നാസറിന്‍റെയും ക്യാപ്റ്റനാണ് ക്രിസ്റ്റ്യാനോ. 636 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുള്ളത്.

SCROLL FOR NEXT