ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ശ്രീജേഷിന് പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചത്.
പി.ആര്‍ ശ്രീജേഷ്
പാരിസ് ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി. ആര്‍. ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശ്രീജേഷിന് പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചത്.
ഒളിംപിക് മെഡലുമായി തിരിച്ചെത്തിയ പി.ആർ. ശ്രീജേഷിന് ജന്മനാട്ടിൽ വര്‍ണാഭമായ സ്വീകരണമാണ് ലഭിച്ചത്. പാരിസ് ഒളിംപിക്സോടെ അന്താരാഷ്ട്ര കരിയറില്‍ നിന്നും വിരമിച്ച പി. ആര്‍. ശ്രീജേഷിന് ആദരസൂചകമായി ശ്രീജേഷിന്‌റെ 16-ാം നമ്പര്‍ ജേഴ്‌സി ഹോക്കി ഇന്ത്യ പിന്‍വലിച്ചിരുന്നു. ജേഴ്‌സി ശ്രീജേഷിന്റെ ഇതിഹാസ പൂര്‍ണമായ കരിയറിന് സമര്‍പ്പിക്കുന്നതായും, ശ്രീജേഷിനെ ജൂനിയര്‍ ടീം കോച്ചായി നിയമിക്കുന്നുവെന്നും ഹോക്കി ഇന്ത്യ അറിയിച്ചിരുന്നു.
ALSO READ : "കേരളത്തിൽ ഹോക്കിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകണം"; പി. ആർ ശ്രീജേഷിന് സ്വീകരണമൊരുക്കി ജന്മനാട്
ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേട്ടത്തോടെയാണ് പി. ആര്‍. ശ്രീജേഷിന്റെ മടക്കം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലം നേടുന്നത്. ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ ശ്രീജേഷിന്റെ പ്രകടനം രണ്ട് തവണയും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.