NEWSROOM

മഹാരാഷ്ട്രയിൽ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം: നാലുപേർ അറസ്റ്റിൽ

വീട്ടിലെത്തിയ പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിലെ ധരാശിവിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലു പേരെ അറസ്റ്റ് ചെയ്തു. മുഖ്യ പ്രതി പിടിയിലായിട്ടില്ല.

ശനിയാഴ്ച വൈകുന്നേരം പെൺകുട്ടി സാധനം വാങ്ങാൻ കടയിൽ പോകുന്നതിനിടെയാണ് പരിചയക്കാരനായ വിജയ് ഖാഡ്ഗേ എന്നയാൾ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയത്. തുടർന്ന് ഇയാളും വീട്ടിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

ഗ്രാമവാസികളായ നാല് പ്രതികളെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഭാരതീയ ന്യായ സംഹിത പ്രകാരം പോക്സോ കേസ് ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

SCROLL FOR NEXT