fbwpx
ഡൽഹിയിൽ ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 72കാരൻ അറസ്റ്റിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Aug, 2024 07:56 AM

കഴിഞ്ഞ ഒരു മാസമായി പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

NATIONAL


ദക്ഷിണ ഡൽഹിയിൽ ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പെൺകുട്ടിയുടെ അമ്മയും അച്ഛനും പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ജിയാൻ മെസ്സെ എന്ന 72 കാരൻ്റെ വീട്ടിലായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. രക്ഷിതാക്കൾ എപ്പോഴാണ് വീട്ടിൽ നിന്ന് പുറത്തുപോകുകയെന്ന് മനസ്സിലാക്കിയ പ്രതി, വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.

ALSO READ: തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; 36 പേർക്ക് കടിയേറ്റു

കഴിഞ്ഞ ഒരു മാസമായി പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ അച്ഛൻ കൂലിപ്പണിക്കാരനും അമ്മ വീട്ടമ്മയുമാണെന്ന് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

SPORTS
IPL 2025 | SRH VS DC | മഴ ചതിച്ചു, മത്സരം ഉപേക്ഷിച്ചു; പ്ലേ ഓഫ് കാണാതെ ഹൈദരബാദ് പുറത്തേക്ക്
Also Read
user
Share This

Popular

KERALA
KERALA
അപകീർത്തികരമായി വാർത്ത നൽകി; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ