ഡലീന ഖൊങ് ഡുപ് 
NEWSROOM

ഹേമ കമ്മിറ്റി റിപ്പോർട്ട്: സ്വമേധയാ കേസ് എടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം

അംഗം. കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനോട് ആവശ്യപ്പെടുമെന്നും ദേശീയ വനിതാ കമ്മീഷൻ സീനിയർ അംഗമായ ഡലീന ഖൊങ് ഡുപ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് എടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം. കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനോട് ആവശ്യപ്പെടുമെന്നും ദേശീയ വനിതാ കമ്മീഷൻ സീനിയർ അംഗമായ ഡലീന ഖൊങ് ഡുപ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

ALSO READ: എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്? സിനിമാ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമോ?

ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയ നടിമാർ ധൈര്യപൂർവ്വം പരാതി നൽകാൻ തയ്യാറാവണം. നേരിട്ട പ്രശ്നങ്ങൾ മുന്നോട്ട് വന്ന് തുറന്ന് പറയാൻ നടിമാർ കാണിച്ച ധൈര്യത്തെ പ്രശംസിക്കുന്നുവെന്നും ഡലീന ഖൊങ് പറഞ്ഞു. ആവശ്യമെങ്കിൽ കേരളത്തിലെത്തി മൊഴി നൽകിയവരെ കാണുമെന്നും ഡലീന കൂട്ടിച്ചേർത്തു .

ALSO READ:  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് വിവാദ മറുപടി; ക്ഷമ ചോദിച്ച് വിനയ് ഫോര്‍ട്ട്

നിരവധി അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. മലയാള സിനിമ മേഖല അടിമുടി സ്ത്രീ വിരുദ്ധമാണെന്നായിരുന്നു കമ്മിറ്റിയുടെ നിരീക്ഷണം.
റിപ്പോർട്ട് വന്നതിനു പിന്നാലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. അതിനിടയിലാണ് ഇപ്പോൾ ദേശീയ വനിത കമ്മീഷൻ്റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായിരിക്കുന്നത്.

SCROLL FOR NEXT