പാരിസ് ഒളിംപിക്സിൽ പുരുഷന്മാരുടെ ഫ്രീ സ്റ്റൈൽ 57 കിലോ വിഭാഗത്തിൽ ഇന്ത്യൻ ഗുസ്തി താരം അമൻ സെഹ്റാവത്ത് സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ അൽബേനിയയുടെ സെലിം ഖാൻ അബാക്കറോവിനെ 12-0 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഇന്ത്യൻ താരം സെമിയിലേക്ക് മുന്നേറിയത്.
ഇന്ന് രാത്രി നടക്കുന്ന സെമി ഫൈനലിൽ ഒന്നാം സീഡ് താരം റെയ് ഹിഗുച്ചി ആണ് അമൻ്റെ എതിരാളി. സെമിയിൽ ജയിക്കാനായാൽ അമന് മെഡൽ ഉറപ്പിക്കാനാകും.
അതേസമയം, വനിതകളുടെ 57 കിലോ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ അൻഷു മാലിക് ക്വാർട്ടറിൽ തോറ്റു പുറത്തായി. അമേരിക്കയുടെ ഹെലൻ മറൗലിസിനോടാണ് 7-2 എന്ന സ്കോറിലാണ് താരം പരാജയമേറ്റു വാങ്ങിയത്.