riswan 
NEWSROOM

മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഐഎസ് ഭീകരൻ അറസ്റ്റിൽ

എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ് പ്രതിയെ ഉൾപ്പെടുത്തിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഡൽഹിയിൽ ഐഎസ് ഭീകരൻ അറസ്റ്റിൽ. ദര്യഗഞ്ച് സ്വദേശിയായ റിസ്വാൻ അലിയാണ് അറസ്റ്റിലായത്. എൻഐഎ തലയ്ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഭീകരൻ കൂടിയാണ് റിസ്വാൻ. എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ് പ്രതിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി തുഗ്ലക്കാബാദ് ഏരിയയിലെ പാർക്കിൽ റിസ്വാൻ എത്തുമെന്ന് എൻഐഎയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. പിന്നാലെ പ്രതിയെ പിടികൂടുകയായിരുന്നു. റിസ്വാൻ്റെ കൈവശം ഉണ്ടായിരുന്ന രണ്ട് ഫോണുകളുൾപ്പെടെ നിരവധി ആയുധങ്ങളും കണ്ടെടുത്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പ്രതികളുടെ പദ്ധതി എന്തായിരുന്നെന്ന് അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.


പൂനെ പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് മുതൽ പ്രതി ഒളിവിൽ കഴിയുകയായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ഐഎസ് ഭീകരൻ അറസ്റ്റിലാകുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും ആക്രമണ പദ്ധതികളെക്കുറിച്ച് അന്വേഷിക്കുമെന്നും എൻഐഎ പറഞ്ഞു.

SCROLL FOR NEXT