ബെംഗളൂരു: കർണാടകയിൽ വോട്ടർപട്ടിക പരിഷ്കരണത്തിനു ശേഷം പട്ടികയിൽ നിന്ന് പുറത്തായത് ഒരു കോടിയോളം പേർ. എസ്ഐആറിന് ശേഷമുളള അന്തിമ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചതോടെയാണ് ഈ കണക്ക് പുറത്തുവന്നത്. കരട് പട്ടികയിൽ നിന്ന് 8,64,000 പേരെയാണ് അധികമായി ചേർത്തത്.
വോട്ടർപട്ടിക പരിഷ്കരണത്തിന് മുൻപ് സംസ്ഥാനത്ത് ആകെ 5,54,32,314 വോട്ടർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ, അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരുടെ എണ്ണം 4,55,00,011 ആയി ചുരുങ്ങുകയായിരുന്നു. ഏകദേശം 17.9% വോട്ടർമാരാണ് കർണാടകയിൽ വോട്ടർപട്ടികയ്ക്ക് പുറത്തായത്.
ഗ്യാനേഷ് കുമാർ അർഹരെ വോട്ടർപട്ടികയിൽ നിന്ന് വെട്ടുന്നെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. ഡൽഹിയിൽ പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുകയാണ് രാഹുൽ ഗാന്ധി. ഇതിനിടെയാണ് വിമർശനം ഉന്നയിച്ചത്. ജൻ സുൻവായ് പരിപാടിയിൽ ഇന്ത്യാസഖ്യ നേതാക്കളും പൗരാവകാശ സംഘടന പ്രവർത്തകരും പങ്കെടുക്കുന്നുണ്ട്.