തിരുവനന്തപുരം കാട്ടാക്കടയിൽ പോക്സോ കേസ് പ്രതിക്ക് 27 വർഷം തടവ്. പുനാവൂർ സ്വദേശി വിനോദിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചിട്ടുണ്ട്.
ALSO READ: ഇടുക്കി വാത്തിക്കുടി പഞ്ചായത്തിൽ നാളെ ഹർത്താൽ
പിഴത്തുക നൽകിയില്ലെങ്കിൽ 19 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 2021 ഓഗസ്റ്റിലാണ് പ്രതി 17കാരിയെ പീഡിപ്പിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയാണ് വിനോദ് പെൺകുട്ടിയെ പീഡിപ്പിച്ചത്.