രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ
ഇടുക്കി വാത്തിക്കുടി പഞ്ചായത്തിൽ നാളെ ഹർത്താൽ. പഞ്ചായത്ത് സെക്രട്ടറി പി.ജി. ജോജോയെ കോൺഗ്രസ് നേതാവ് മർദ്ദിച്ചെന്ന് ആരോപിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. ജനകീയ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
ALSO READ: പാലിയേക്കര ടോൾ പ്ലാസയിലെ പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ ഒന്ന് മുതല്‍
ലൈഫ് മിഷൻ ലിസ്റ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സെക്രട്ടറി പി.ജി. ജോജോയെ മർദിച്ചത്. ഇന്ന് പകൽ പതിനൊന്ന് മണിയോടെയാണ് തർക്കമുണ്ടത്. സംഭവത്തിൽ പ്രതിയായ കോൺഗ്രസ് നേതാവ് കെ.കെ. മനോജ് പൊലീസ് കസ്റ്റഡിയിലാണ്.