തെങ്ങ് വീണ് കുട്ടി മരിച്ചു Source; News Malayalam 24X7
KERALA

തത്തയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അപകടം; തെങ്ങ് മറിഞ്ഞ് ദേഹത്ത് വീണ് 12 വയസുകാരന് ദാരുണാന്ത്യം

തല ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് കൂട്ടുകാരും ചേർന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി; ആലുവയിൽ തെങ്ങ് മറിഞ്ഞ് ദേഹത്ത് വീണ് കുട്ടി മരിച്ചു. ആലുവ യു. സി. കോളജിന് സമീപത്താണ് അപകടം. ആലങ്ങാട് വയലക്കാട് വീട്ടിൽ മൂസയുടെ മകൻ മുഹമ്മദ് സിനാനാണ് മരിച്ചത്. ആലുവ തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺ വെൻറിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

തെങ്ങിലെ കൂട്ടിൽ നിന്നും തത്തയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് മറിഞ്ഞാണ് അപകടമുണ്ടായത്. തല ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് കൂട്ടുകാരും ചേർന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

SCROLL FOR NEXT