സ്കൂട്ടറിൽ യാത്രികയായ യുവതിയെ ഇടിച്ചുവീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; 25കാരൻ അറസ്റ്റിൽ

നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് പോവുകയായിരുന്നു യുവതി
പ്രതി വിഷ്ണു
പ്രതി വിഷ്ണുSource: News Malayalam 24x7
Published on

പാലക്കാട്: സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണുവിനെ (25) വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ഷിഫ്റ്റ് കഴിഞ്ഞുപോവുകയായിരുന്ന യുവതിയെയാണ് ഇടിച്ചിട്ട് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു.

ശനിയാഴ്ച അർധരാത്രിയോടെ വടക്കഞ്ചേരിക്കു സമീപമാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. ഈ സമയം ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു, സ്കൂട്ടർ ഇടിച്ചു വീഴ്ത്തി. സ്കൂട്ടർ മറിഞ്ഞ് നിലത്തുവീണ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. യുവതി ബഹളം വെച്ചതിനെത്തുടർന്ന് വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതി വിഷ്ണു
വിഴിഞ്ഞത്ത് സിപിഐഎം പ്രാദേശിക നേതാവ് ജീവനൊടുക്കിയ നിലയിൽ

വടക്കഞ്ചേരി പൊലീസ് വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു. മുൻപ് എറണാകുളത്ത് പോക്സോ കേസിൽ പ്രതിയാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com