KERALA

16കാരൻ്റെ അഭ്യാസ പ്രകടനം; കാറിടിച്ച് നിരവധി പേർക്ക് പരിക്ക്, വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്

പോകുന്ന വഴിയിൽ എല്ലാം റോഡിലുള്ള മറ്റ് വാഹനങ്ങളെ ഇടിച്ചുകൊണ്ടാണ് കടന്നുപോയത്.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: പറവൂരിൽ 16കാരൻ ഓടിച്ച വാഹനമിടിച്ച് നിരവധി പേർക്ക് പരിക്ക്. KL-36 H 100 എന്ന ഇന്നോവ ക്രിസ്റ്റയുമെടുത്താണ് 16കാരൻ അഭ്യാസപ്രകടനം നടത്തിയത്. വാഹനത്തിൽ മറ്റൊരു 16 വയസുകാരൻ കൂടി ഉണ്ടായിരുന്നു. പിതാവിൻ്റെ വാഹനവും എടുത്ത് ഏകദേശം 20കീമി വരെ ഇവർ സഞ്ചരിച്ചിട്ടുണ്ട്.

പോകുന്ന വഴിയിൽ എല്ലാം റോഡിലുള്ള മറ്റ് വാഹനങ്ങളെ ഇടിച്ചുകൊണ്ടാണ് കടന്നുപോയത്. വാഹനം ഞാറയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടികൾ മുമ്പും നിരവധി തവണ വാഹനമെടുത്ത് പുറത്തിറങ്ങിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

SCROLL FOR NEXT