KERALA

മഞ്ചേശ്വരത്ത് 18കാരനെ കടലിൽ കാണാതായി; കടലിൽ വ്യാപകമായ തെരച്ചിൽ

കടൽ പ്രക്ഷുബ്ധമായതും വെളിച്ചക്കുറവും തിരച്ചിലിന് തടസം സൃഷ്ടിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

മഞ്ചേശ്വരം: കുണ്ടുകൊളക്കെ ബീച്ചിൽ 18കാരനെ കടലിൽ കാണാതായി. മഞ്ചേശ്വരം ചൗക്കി സ്വദേശികളായ ഉമറുൽ ഫാറൂഖ് - റസീന ദമ്പതികളുടെ മകൻ മുഹമ്മദ് സൈനുൽ ആബിദ് ആണ് തിരയിൽപ്പെട്ടത്. കുടുംബത്തോടൊപ്പമാണ് സൈനുൽ കടൽതീരത്തെത്തിയത്.

കാഴ്ചകൾ കണ്ട് തീരത്ത് നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായി വന്ന ശക്തമായ തിരമാലയിൽ പെടുകയായിരുന്നു. പ്രാദേശിക നീന്തൽ വിദഗ്ധരുടെ നേതൃത്വത്തിൽ കടലിൽ വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. കടൽ പ്രക്ഷുബ്ധമായതും വെളിച്ചക്കുറവും തെരച്ചിലിന് തടസം സൃഷ്ടിക്കുകയാണ്.

SCROLL FOR NEXT