കൊല്ലപ്പെട്ട അലൻ  Source: News Malayalam 24x7
KERALA

തിരുവനന്തപുരത്തെ 18കാരൻ്റെ കൊലപാതകം: കൃത്യത്തിന് പിന്നിൽ 9,10 ക്ലാസിലെ കുട്ടികൾ തമ്മിലുണ്ടായ തർക്കമെന്ന് റിമാൻഡ് റിപ്പോർട്ട്

കൂട്ടംകൂടി നിന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതും കൊലയ്ക്ക് കാരണമായെന്നും റിപ്പോട്ടിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: 18കാരൻ്റെ കൊലപാതകത്തിന് കാരണം 9,10 ക്ലാസിലെ കുട്ടികൾ തമ്മിലുണ്ടായ തർക്കമെന്ന് റിമാൻഡ് റിപ്പോർട്ട്. ജഗതി, മുട്ടത്തറ മേഖലയിലെ കുട്ടികൾ തമ്മിലാണ് സംഘർഷമുണ്ടായത്. കൂട്ടംകൂടി നിന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതും കൊലയ്ക്ക് കാരണമായെന്നും റിപ്പോട്ടിൽ പറയുന്നു. ഏഴ് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നഗരമധ്യത്തിൽ കൊലപാതകം നടക്കുന്നത്. സ്‌കൂൾ കുട്ടികൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയ സമയത്താണ് അലന് കുത്തേറ്റത്. തൈക്കാട് ക്ഷേത്രത്തിന് പിറകുവശത്ത് വെച്ചായിരുന്നു സംഭവം. കൊലപാതകത്തിൽ ഏഴ് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്ത പ്രതിയൊഴികെയുള്ളവരെയാണ് കസ്റ്റഡിയിൽ വിട്ടത്.

കേസിൽ ഒന്നാം പ്രതി അജിൻ അടക്കമുള്ളവർ ഇന്നലെ കീഴടങ്ങിയിരുന്നു. പ്രതികളെയും കൊണ്ട് നാളെ തെളിവെടുപ്പ് നടത്തും. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.

SCROLL FOR NEXT