

എറണാകുളം: കെഎസ്‍യു നേതാവ് മിവാ ജോളിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നല്‍കി താമരശ്ശേരിയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് മരിച്ച ഷഹബാസിന്റെ അച്ഛന്‍. എറണാകുളം വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ എടത്തല ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് മിവാ ജോളി.
ഷഹബാസിന്റെ മരണ സമയത്ത് ജില്ലയോ ദൂരമോ നോക്കാതെ ഓടിയെത്തി കുടുംബത്തെ ആശ്വസിപ്പിച്ചവരില്‍ മിവയും ഉണ്ടായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാല്‍ പറയുന്നു. മത്സരിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ വലിയ സന്തോഷം തോന്നി. അതുകൊണ്ട് അന്ന് തന്നെ ഇവിടെ വരണം എന്ന് തീരുമാനിച്ചിരുന്നു. വന്ന് തന്നാല്‍ കഴിയുന്നത്ര സഹായം ചെയ്യാമെന്ന് തീരുമാനിച്ചിരുന്നതാണ്.
ഇത്രയും നല്ല ഒരു സാരഥിയെ കിട്ടുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവര്‍ക്കും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള മനസ്സാണ് മിവാ ജോളിയെ വ്യത്യസ്തയാക്കുന്നത് എന്ന് ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാല്‍. കെഎസ്‍യുവിന്റെ സമരങ്ങളിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ നേതാവാണ് മിവാ ജോളി.