Source: Social Media
KERALA

കായംകുളത്ത് ശോഭ, കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസ്...; ബിജെപിയിൽ സാധ്യത ഇവർക്ക്

വിജയസാധ്യത കണക്കാക്കുന്ന മണ്ഡലങ്ങളിൽ പ്രധാന നേതാക്കളെ മത്സരിപ്പിക്കാനാണ് ആലോചന...

Author : അഹല്യ മണി

പാലക്കാട്: സജീവ തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കാനൊരുങ്ങി ബിജെപി. വിജയസാധ്യത കണക്കാക്കുന്ന മണ്ഡലങ്ങളിൽ പ്രധാന നേതാക്കളെ മത്സരിപ്പിക്കാനാണ് ആലോചന. മുതിർന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ കായംകുളത്ത് മത്സരിക്കാൻ സാധ്യത. പാലക്കാട് മണ്ഡലത്തിൽ പ്രശാന്ത് ശിവനാണ് മുൻതൂക്കം. ചെങ്ങന്നൂരിൽ സന്ദീപ് വചസ്പതിയെയാണ് പരിഗണിക്കുന്നത്. പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും കുമ്മനം രാജശേഖരൻ ആറന്മുളയിലും മത്സരിച്ചേക്കും.

രാജീവ് ചന്ദ്രശേഖ നേമത്ത് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴക്കൂട്ടത്ത് വി. മുരളീധരനും വട്ടിയൂർക്കാവിൽ കെ. സുരേന്ദ്രനും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

SCROLL FOR NEXT