death new 
KERALA

സൈക്കിൾ 20 അടി താഴ്ചയിലേക്ക് വീണു; കാക്കനാട് 12കാരിക്ക് ദാരുണാന്ത്യം

അതേസമയം, കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരു മരണം

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കാക്കനാട് സൈക്കിൾ ചവിട്ടുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. മാവേലിപുരം ഗുഡ് എർത്ത് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന റിഹാനയാണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. സഹോദരനുമൊത്ത് സൈക്കിൾ ചവിട്ടുന്നതിനിടെ ആണ് അപകടമുണ്ടായത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അതേസമയം, കണ്ണൂരിൽ മിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു ആണ് മരിച്ചത്. 31 വയസായിരുന്നു. കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം സംഭവിച്ചത്. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയാണ് അഞ്ജു മാത്യു. മിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചർ സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഇവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

SCROLL FOR NEXT