തിരുവനന്തപുരം: ശ്രീകാര്യത്തെ 17കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ വഴിത്തിരിവ്. കൊല ചെയ്യാൻ ഉദ്ദേശിച്ചത് അഭിറാമിനെ അല്ലെന്ന് പ്രതിയുടെ മൊഴി. ലക്ഷ്യമിട്ടത് പ്രതിയുടെ മുൻ കാമുകിയുടെ ഇപ്പോഴത്തെ കാമുകനെയാണ്. ഇയാളെ വിളിച്ചു വരാൻ അഭിറാമിനെ ഉപയോഗിച്ചെന്നും 17കാരൻ പൊലീസിന് മൊഴി നൽകി. എതിർത്തത് വാക്കുതർക്കത്തിനും കൊലയ്ക്കും കാരണമായെന്നാണ് പ്രതിയുടെ മൊഴി. ഇതോടെ കേസിൽ പ്രതിയുടെ പെൺ സുഹൃത്തിനെയും പ്രതി ചേർത്തു. മണക്കാട് സ്വദേശിയായ 18കാരി അനന്തയെയാണ് പ്രതി ചേർത്തത്. ഐടിഐ വിദ്യാര്‍ഥിയായ അനന്തയാണ് കേസിലെ മൂന്നാം പ്രതി. കേസിൽ അഭിരാറിനെ കൊന്ന 17കാരനും സഹായം നൽകിയ ഗുണ്ട ഉമറും നേരത്തെ അറസ്റ്റിലായിരുന്നു.
അഭിറാമിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി. കൊലയ്ക്ക് ശേഷം ഉമറിനെ വിളിച്ചുവരുത്തിയത് മൃതദേഹം മറവ് ചെയ്യാനെന്നും പ്രതി മൊഴി നൽകി. കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രം കത്തിച്ചുകളഞ്ഞെന്നും മൊബൈൽ ഫോൺ തോട്ടിലെറിഞ്ഞെന്നും 17കാരൻ പറഞ്ഞു. കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അഭിറാമിൻ്റെ സുഹൃത്തായ 17കാരൻ, മണക്കാട് സ്വദേശി 18കാരി, റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഉമർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
അഭിറാമിനെ പാങ്ങപ്പാറ വരാന്‍ പെണ്‍സുഹൃത്തിനെ കൊണ്ട് വിളിച്ചുപറയിച്ച ശേഷം സുഹൃത്തായ 17 കാരനും ഉമറും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് മൊഴി. റൗഡി ലിസ്റ്റില്‍ പെട്ട ശ്രീകാര്യം സ്വദേശി ഉമറിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. മോഷണം ഉള്‍പ്പെടെയുള്ള കേസിലെ പ്രതിയാണ് ഇയാള്‍. തിരുവനന്തപുരം കാര്യവട്ടത്ത് നിന്നും ഞായറാഴ്ച കാണാതായ പതിനേഴുവയസുകാരന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ പെണ്‍സുഹൃത്തുമായി ചാറ്റ് ചെയ്തതിലെ തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയെന്നാണ് പ്രാഥമിക വിവരം. പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശി അഭിറാമാണ് കൊല്ലപ്പെട്ടത്.
മരിച്ച അഭിരാം കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി പെണ്‍കുട്ടിയെ കൊണ്ട് വിളിപ്പിച്ച് അഭിറാമിനെ പാങ്ങാപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പാങ്ങാപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച ശേഷം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയാണ് അഭിറാമിനെ കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പോയ അഭിരാമിനെ കാണാതാവുകയും ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തതോടെ പിതാവ് ശ്രീകാര്യം പൊലീസില്‍ പരാതി നല്കി. അന്വേഷണത്തിനൊടുവിലാണ് പൊലീസ് മൃതദേഹം പറമ്പില്‍ നിന്ന് കണ്ടെത്തിയത്.