ഇനിയും റോമാൻ്റിസൈസ് ചെയ്യരുത്! സ്റ്റോക്കിങ് ഒരു ഗുരുതര കുറ്റകൃത്യം

ആയിരക്കണക്കിന് സ്റ്റോക്കിങ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നത്
ഇനിയും റോമാൻ്റിസൈസ് ചെയ്യരുത്! സ്റ്റോക്കിങ് ഒരു ഗുരുതര കുറ്റകൃത്യം
Published on: 
Updated on: 

പ്രണയം നിരസിച്ചതിന്റെ പേരിൽ പങ്കാളിയെ ആക്രമിക്കുക. ബന്ധത്തിൽനിന്ന് പിന്മാറിയതിന്റെ പേരിൽ പ്രതികാരം ചെയ്യുക. തനിക്ക് ഇഷ്ടമില്ലെന്ന് പറഞ്ഞിട്ടും ഒരാളെ നിരന്തരം പിന്തുടരുക. രാജ്യത്ത് സ്റ്റോക്കിങ് ഭീകരതകൾ നാൾക്കുനാൾ കൂടിവരുന്നതിലെ ആശങ്ക പറഞ്ഞറിക്കാവുനന്തിലും അപ്പുറമാണ്. അതിൽ കൂടുതൽ ഇരകളാക്കപ്പെടുന്നത് സ്ത്രീകളാണെന്ന വസ്തുതയും തള്ളിക്കളയാൻ ആവില്ല. കേരളത്തിലും രാജ്യത്തൊട്ടാകെയുമായി നിരവധി സ്ത്രികളും പുരുഷുന്മാരുമാണ് സ്റ്റോക്കിങ് ഭീകരതകൾക്ക് ഇരയാകുന്നതും കൊല്ലപ്പെടുന്നതും.

ഏറ്റവുമൊടുവിലായി ആന്ധ്രയിൽ നിന്നുള്ള വാർത്തയാണ് നമുക്കുമുന്നിലെത്തിയത്. പ്രണയാഭ്യാർഥന നിരസച്ചതിന്റെ പേരിൽ പത്താം ക്ലാസുകാരിയെ ക്ലാസ് മുറിയിൽ കയറിയാണ് ബന്ധുകൂടിയായ 21കാരൻ മരം മുറിക്കുന്ന കട്ടർ ഉപയോ​ഗിച്ച് ക്രൂരമായി ആക്രമിച്ചത്. പെൺകുട്ടിയെ ഇയാൾ നേരത്തെയും ശല്യം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യവും തള്ളിക്കളയാൻ കഴിയാത്തതാണ്. സ്റ്റോക്കിങ്ങിനെ വലിയ കുറ്റകൃത്യമായി കണ്ട് ശിക്ഷിക്കാത്തതും അതിനെ നോർമലൈസ് ചെയ്യുന്നതുമെല്ലാം വീണ്ടും വീണ്ടും ഇതിന് വിത്ത് പാകുകയാണ് ചെയ്യുന്നത്.

ഇനിയും റോമാൻ്റിസൈസ് ചെയ്യരുത്! സ്റ്റോക്കിങ് ഒരു ഗുരുതര കുറ്റകൃത്യം
ആരുടെ അനാസ്ഥ? റോഡുകൾ റേസിങ് ട്രാക്കുകളാകുമ്പോൾ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു!

എന്താണ് സ്റ്റോക്കിങ്?

നിങ്ങൾക്ക് താല്പര്യമില്ലാതെ, നിങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ നിങ്ങളെ സ്ഥിരമായി ആരെങ്കിലും പിന്തുടരുന്നുണ്ടെങ്കിൽ അതാണ് സ്റ്റോക്കിങ്. നിങ്ങളെ നിരന്തരമായി ശല്യപ്പെടുത്തുക, വിളിക്കുക, സന്ദേശമയയ്ക്കുകയും ചെയ്യുന്നതെല്ലാം സ്റ്റോക്കിങ് ആണ്. നിങ്ങൾക്ക് സമ്മാനങ്ങൾ അയയ്ക്കുക, അനുവാദമില്ലാതെ നിങ്ങളുടെ ഫോട്ടോ എടുക്കുക, നിങ്ങളുടെ ഓഫീസിനു പുറത്തോ വീടിനു പുറത്തോ നിൽക്കുകയോ, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ നിങ്ങളെ ഭീഷണിപ്പെടുത്തുകയോ ചെയ്യാറുണ്ടെങ്കിൽ അതും സ്റ്റോക്കിങ് തന്നെയാണ്.

ഇന്ത്യയിൽ വളരെയധികം നിസാരവൽക്കരിക്കപ്പെടാറുള്ള ഒരു കുറ്റകൃത്യമാണ് സ്റ്റോക്കിങ്. ഇതിന് വിധേയരാകുന്നവർ വലിയ മാനസിക സംഘർഷത്തിലകപ്പെടുമ്പോൾ, ആ കുറ്റകൃത്യം ചെയ്യുന്നവർ സമൂഹത്തിന്റെയും നിയമവ്യവസ്ഥയുടെയും നിസാരവൽക്കരണത്തിന്റെ ആനുകൂല്യം കൈപ്പറ്റി രക്ഷപ്പെടുകയും ചെയ്യുന്നതാണ് നാം കണ്ടിട്ടുള്ളത്. അത്തരം കുറ്റവാളികൾ പ്രസ്തുത കുറ്റകൃത്യങ്ങൾ പിന്നെയും തുടർന്നുകൊണ്ടരിക്കുകയും ചെയ്യുന്നു. സ്ത്രീകൾ തന്നെയാണ് സ്റ്റോക്കിങ്ങിന് ഇരയാകുന്നതിൽ ഭൂരിഭാഗവും. ശാരീരികമായ അതിക്രമങ്ങൾ പോലെ തന്നെ ഇരകളെ വലിയ രീതിയിൽ മാനസികമനായി തളർത്തി കളയുന്ന ഒന്നാണ് സ്റ്റോക്കിങ്. ഇരയാകുന്നവരുടെ ആത്മവിശ്വാസത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വലിയ ക്ഷതമേൽപ്പിക്കാൻ ഈ കുറ്റവാളികൾക്ക് സാധിക്കും. എന്നാൽ ഈ കുറ്റത്തെയും കുറ്റവാളികളെയും വളരെ നിസാരമായാണ്നമ്മൾ പണ്ട് മുതൽ കണ്ടിട്ടുള്ളത്. പൂ‌വാലൻമാരെന്നും ഇഷ്ടം കൊണ്ടാണെന്നുമുള്ള നിഷ്കളങ്കതയുടെ ലാബൽ ഒട്ടിച്ചും നിരുപദ്രവകാരിളെന്ന പരിവേഷമണിയിച്ചും വെറുതെ വിട്ടിരുന്ന ചരിത്രമാണ് നമുക്കുള്ളത്.

ഇനിയും റോമാൻ്റിസൈസ് ചെയ്യരുത്! സ്റ്റോക്കിങ് ഒരു ഗുരുതര കുറ്റകൃത്യം
ദി ടീ സ്റ്റോറി... ചായ കുടിച്ചും ആരോ​ഗ്യം സെറ്റാക്കാം!

മലയാള സിനിമകളിൽ പലതും അതിനെ കാര്യമായി തന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. വലിയ കുറ്റകൃത്യമായിട്ട് പോലും പല സിനിമകളിലും ഒരു നെഗറ്റീവ് ഷെയ്ഡ് അത്തരം കഥാപാത്രങ്ങൾക്ക് നൽകാറില്ല. വളരെ ഗ്ലോറിഫൈ ചെയ്തോ റോമാൻ്റിസൈസ് ചെയ്തോ കോമഡിയാക്കിയോ ഒക്കെ ആണ് അത്തരം കഥാപാത്രത്തെ സിനിമകളിൽ പ്ലേസ് ചെയ്യാറുള്ളത്. നായികയുടെ അല്ലെങ്കിൽ നായകൻ്റെ പിന്നാലെ നടക്കുക, അവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുക, ബലംപ്രയോഗിച്ച് ഇഷ്ടപ്പെടുത്താൻ ശ്രമിക്കുക തുടങ്ങിയവയെല്ലാം വളരെ നോർമലൈസ് ചെയ്താണ് നമ്മൾ സിനിമകളിൽ കണ്ടിരിക്കുന്നത്.

ആയിരക്കണക്കിന് സ്റ്റോക്കിങ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നത്. പരാതിയുമായി ചെല്ലുന്നവരെ പൊലീസ് നിരുത്സാഹപ്പെടുത്തുന്നത് വളരെ സാധാരണയാണ്. ഇര പൊലീസിനോട് കാര്യങ്ങൾ തുറന്നുപറയുമ്പോൾ പോലും സ്റ്റോക്കിങ് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന സമീപനമാണ് പോലീസിനുള്ളത്. ഏതൊരു കുറ്റകൃത്യത്തെക്കുറിച്ചും പൊതുജനങ്ങൾക്കും നിയമപാലകർക്കും അവബോധമുണ്ടായിരിക്കേണ്ടത് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ മുമ്പോട്ട് പോക്കിന് അനിവാര്യമാണ്. എന്നാൽ സ്റ്റോക്കിങ്ങിന്റെ കാര്യത്തിൽ ഇതില്ല എന്നതാണ് വസ്തുത.

ഇനിയും റോമാൻ്റിസൈസ് ചെയ്യരുത്! സ്റ്റോക്കിങ് ഒരു ഗുരുതര കുറ്റകൃത്യം
ഇതൊക്കെ ഉള്ളതാണോ? ഒക്ടോബർ തിയറി സത്യമോ?

'സ്റ്റോക്കിങ്ങ്' കുറ്റവും-ശിക്ഷയും

ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 78 പ്രകാരം സ്റ്റോക്കിങ് 3 വർഷം മുതൽ 5 വർഷം വരെ തടവും പിഴയും ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണ്. എൻസിആർബി കണക്കു പ്രകാരം ഇന്ത്യയിൽ ഓരോ 55 മിനിറ്റിലും ഒരു സ്റ്റോക്കിങ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2025ൽ ഇന്ത്യയിൽ 45,832 സ്റ്റോക്കിങ്ങ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകളെക്കാൾ എത്രയോയധികം കുറ്റകൃത്യങ്ങൾ സംഭവിക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം. സൈബറിടങ്ങളിലെയും കണക്കുകൾ അതിശയിപ്പിക്കുന്നതാണ്.

ഒരാളെ ഇഷ്ടപ്പെടുന്നത് കുറ്റമല്ല. പക്ഷേ, ആ ഇഷ്ടം അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി മാറുമ്പോൾ അതൊരു കുറ്റകൃത്യമാണ്. നിരന്തരമായി പിന്തുടരുന്നതും, നിരീക്ഷിക്കുന്നതും, അനാവശ്യമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതും പ്രണയമല്ല, മാനസിക പീഡനമാണ്. ഒരാളുടെ 'നോ' അം​ഗീകരിക്കാൻ പഠിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രണയത്തിന്റെ പേരിലും സൗഹൃദത്തിന്റെ പേരിലും ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടുകളെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ഓർക്കുക ഒരാളുടെ സ്വാതന്ത്ര്യത്തെ മാനിക്കാത്ത ഒന്നും സ്നേഹമോ പ്രണയമോ അല്ല. അതിനെ അത്തരത്തിൽ മഹത്വവൽക്കരിക്കുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.